എൽ.ബി.എസിലെ പെൻഷൻ പ്രായം ഉയർത്തി

Thursday 27 March 2025 4:13 AM IST

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആയി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മത്സ്യഫെഡിലെ ജീവനക്കാർക്ക് 2019 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം അനുവദിക്കാൻ തീരുമാനിച്ചു.

കെ.എസ്.ഐ.ഡി.സിയിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണം നടപ്പാക്കും. 2019 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണിത്. കേരള ഫീഡ്സ് ലിമിറ്റഡിലെ മാനേജീരിയൽ ആൻഡ് സൂപ്പർവൈസറി തസ്‌തികയിലെ സർക്കാർ അംഗീകൃത ജീവനക്കാർക്ക് 2021 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നടപ്പാക്കും.