കോഴിക്കോട് ഓടുന്ന ബസിൽ നിന്നും വടയാണെന്ന് കരുതി സ്ത്രീ എറിഞ്ഞത് 12 പവൻ സ്വർണം, ഒടുവിൽ സംഭവിച്ചത്
Monday 02 September 2019 12:14 PM IST
കോഴിക്കോട്: വടയാണെന്ന് കരുതി ബസ്സിൽ നിന്നും സ്ത്രീ എറിഞ്ഞത് 12 പവന്റെ സ്വർണാഭരണങ്ങൾ.അമളി തിരിച്ചറിഞ്ഞ ഉടൻ ബസ് നിറുത്തി യാത്രക്കാർ തെരച്ചിൽ ആരംഭിച്ചു.പിന്നാലെ ഓട്ടോഡ്രൈവർമാരും പൊലീസും തെരച്ചിലിന് ഒപ്പം കൂടി.മുക്കാൽ മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ ഓട്ടോ ഡ്രൈവർമാരിൽ ഒരാൾ സ്വർണം കണ്ടെത്തി തിരിച്ചു നൽകി. വീട്ടു ജോലിയെടുത്ത് ജീവിക്കുന്ന സുൽത്താൻ ബത്തേരി ചുളളിയോട് കൈതക്കുന്നം വീട്ടിൽ കൗലത്തിന്റെ സ്വർണാഭരണമാണ് തിരിച്ചു കിട്ടിയത്.
കവറിൽ കെട്ടി അതിനു മീതെ കടലാസ് പൊതിഞ്ഞ നിലയിലാരുന്നു കൗലത് സ്വർണാഭരണങ്ങൾ കൈയ്യിൽ സൂക്ഷിച്ചിരുന്നത്. അതിനിടയിലാണ് പാതി തിന്ന വടയാനാണെന്ന് കരുതി സ്വർണാഭരണങ്ങൾ വലിച്ചെറിഞ്ഞത്.ബസ് അൽപ്പം മുന്നോട്ട് പോയ ശേഷം അമളി മനസിലായ കൗലത്ത് നിലവിളിക്കുകയായിരുന്നു.