അനുസ്മരണം
Thursday 27 March 2025 12:16 AM IST
കോഴഞ്ചേരി : കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് അടിത്തറ പാകുന്നതിനും ജനാധിപത്യവത്ക്കരിക്കുന്നതിലും മുഖ്യപങ്കു വഹിച്ചത് വൈക്കം സത്യഗ്രഹം പോലുള്ള മഹത്തായ നവോത്ഥാന സമരങ്ങളാണെന്ന് ജനകീയ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറി പി.കെ.വേണുഗോപാലൻ അഭിപ്രായപ്പെട്ടു. വൈക്കം സത്യഗ്രഹത്തിലെ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപിള്ളയുടെ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എൽ.പി.ഐ റെഡ് ഫ്‌ളാഗ് ജില്ല സെക്രട്ടറി കെ.ഐ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജി.ശശീന്ദ്രൻ ,കെ.കെ.വിനോദ് , എം.സജി, പി.രാജീവ്, മോളി ജോസഫ്, രാജേശ്വരി തുടങ്ങിയവർ സംസാരിച്ചു.