കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി തെരച്ചിൽ

Thursday 27 March 2025 4:53 PM IST

തിരുവനന്തപുരം: കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി തിരയിൽൽപ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം. വെങ്ങാനൂർ സ്വദേശി ജീവനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറ്റൂർ സ്വദേശി പാർത്ഥസാരഥിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ഇരുവരും കാഞ്ഞിരംകുളം സർക്കാർ കോളേജിലെ ഒന്നാംവർഷ പിജി വിദ്യാർത്ഥികളാണ്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. പിന്നാലെ മത്സ്യത്തൊഴിലാളികൾ ജീവനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.