ഏപ്രിലിൽ 7 പൈസ വൈദ്യുതി സർചാർജ്
Friday 28 March 2025 4:36 AM IST
തിരുവനന്തപുരം:ഏപ്രിൽ മാസത്തിൽ യൂണിറ്റിന് ഏഴു പൈസ നിരക്കിൽ സർചാർജ് പിരിക്കാൻ കെഎസ്ഇബിയുടെ തീരുമാനം. ഫെബ്രുവരിയിലെ 14.38 കോടി രൂപയുടെ അധിക ബാധ്യത നികത്താനാണിത്.
മാർച്ച് മാസത്തിൽ എട്ടു പൈസയായിരുന്നു സർചാർജ്. ഫെബ്രുവരി വരെ 19 പൈസാ വീതം സർചാർജ് ഈടാക്കിയിരുന്നു.സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഏർപ്പെടുത്തിയിരുന്ന 10 പൈസയുടെ സർചാർജ് ഫെബ്രുവരിയിൽ തീർന്നതോടെയാണ് വൻ സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് ഉപഭോക്താക്കൾ രക്ഷപ്പെട്ടത്.