അങ്കണവാടിക്ക് പുതിയ കെട്ടിടം

Friday 28 March 2025 12:24 AM IST

റാന്നി : അങ്ങാടി ഗ്രാമപഞ്ചായത്തിലെ തൂളിമൺ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. ഏഴോലി കല്ലറവാണിക്കൽ വർഷ എലിസബേത്ത് ഏബ്രഹാം പഞ്ചായത്തിന് സൗജന്യമായി നൽകിയ പത്തുസെന്റ് സ്ഥലത്ത് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 16 ലക്ഷം രൂപ ചെവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഗ്രാമപഞായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ, കുഞ്ഞു മറിയാമ്മ, ബി.സുരേഷ്, ജെവിൻ കാവുങ്കൽ, അഞ്ജു ജോൺ , ടിബു പുരയ്ക്കൽ, വനജകുമാരി, രാജൻ തൂളിമൺ, വിജയമോഹൻ, വി.ആർ.ഓമന എന്നിവർ സംസാരിച്ചു.