വീണ്ടും തകർന്ന് റോയൽസ്

Thursday 27 March 2025 11:36 PM IST

ഗോഹട്ടി : പുതിയ സീസണിലെ രണ്ടാം മത്സരത്തിലും തോൽക്കേണ്ടിവന്നത് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് മേൽ സമ്മർദ്ദമേറ്റുന്നു. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് 44 റൺസിനായിരുന്നു റോയൽസിന്റെ തോൽവിയങ്കിൽ രണ്ടാം മത്സരത്തിൽ മുട്ടുകുത്തിയത് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് മുന്നിലാണ്.

രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സി​നെ​ ​എ​ട്ടു​വി​ക്ക​റ്റി​നാ​ണ് ​കൊ​ൽ​ക്ക​ത്ത​ ​കീ​ഴ​ട​ക്കി​യ​ത്.​ ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​രാ​ജ​സ്ഥാ​ൻ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ലാ​ണ് 151​ ​റ​ൺ​സ് ​നേ​ടി​യ​ത്.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​കൊ​ൽ​ക്ക​ത്ത​ 17.3​ ​ഓ​വ​റി​ൽ​ ​ര​ണ്ട് ​വി​ക്ക​റ്റു​ക​ൾ​ ​മാ​ത്രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​ ​ല​ക്ഷ്യ​ത്തി​ലെ​ത്തി.​ ​കൊ​ൽ​ക്ക​ത്ത​ ​ബൗ​ള​ർ​മാ​ർ​ ​ആ​ധി​പ​ത്യം​ ​പു​ല​ർ​ത്തി​യ​ ​ഗോ​ഹ​ട്ടി​യി​ലെ​ ​പി​ച്ചി​ൽ​ ​യ​ശ​സ്വി​ ​ജ​യ്സ്വാ​ൾ​ ​(29​),​റി​യാ​ൻ​ ​പ​രാ​ഗ് ​(25​),​ധ്രു​വ് ​ജു​റേ​ൽ​ ​(33​)​ ​എ​ന്നി​വ​ർ​ക്ക് ​മാ​ത്ര​മേ​ ​രാ​ജ​സ്ഥാ​ൻ​ ​ബാ​റ്റിം​ഗ് ​നി​ര​യി​ൽ​ ​അ​ൽ​പ്പ​മെ​ങ്കി​ലും​ ​പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യു​ള്ളൂ.​ 97​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​ക്വി​ന്റ​ൺ​ ​ഡി​കോ​ക്കാ​ണ് ​കൊ​ൽ​ക്ക​ത്ത​യു​ടെ​ ​ചേ​സിം​ഗ് ​ഈ​സി​യാ​ക്കി​യ​ത്.​ 61​ ​പ​ന്തു​ക​ളി​ൽ​ ​എ​ട്ടു​ഫോ​റു​ക​ളും​ ​ആ​റു​സി​ക്സു​ക​ളു​മാ​ണ് ​ഡി​കോ​ക്ക് ​പ​റ​ത്തി​യ​ത്.​ ​മൊ​യീ​ൻ​ ​അ​ലി​ ​(5​),​ ​നാ​യ​ക​ൻ​ ​അ​ജി​ങ്ക്യ​ ​ര​ഹാ​നെ​ ​(18​)​ ​എ​ന്നി​വ​രു​ടെ​ ​വി​ക്ക​റ്റു​ക​ളാ​ണ് ​കൊ​ൽ​ക്ക​ത്ത​യ്ക്ക് ​ന​ഷ്ട​മാ​യ​ത്.​ ​ആ​ൻ​ക്രി​ഷ് ​ര​ഘു​വം​ശി​ 22​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.

റോയൽസിന്റെ വെല്ലുവിളികൾ

1.വിക്കറ്റ് കീപ്പ് ചെയ്യാൻ കയ്യിലെ പരിക്ക് അനുവദിക്കാത്തതിനാൽ ഇംപാക്ട് പ്ളേയറായി ബാറ്റിംഗിൽ മാത്രമാണ് സഞ്ജുവിന്റെ സേവനം ലഭിക്കുന്നത്.

2.സ്ഥിരം നായകന് പകരം ടീമിനെ നയിക്കുന്ന റിയാൻ പരാഗിന് സമ്മർദ്ദഘട്ടങ്ങളിൽ സഞ്ജുവിനെപ്പോലെ ടീമിന് കരുത്ത് പകരാൻ കഴിയുന്നില്ല.

3.ബൗളർമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് രണ്ട് മത്സരങ്ങളിലും രാജസ്ഥാന് തിരിച്ചടിയായത്. ഗോഹട്ടിയിൽ കൊൽക്കത്ത ബൗളർമാർ ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രാജസ്ഥാൻകാർക്ക് കിട്ടിയത് രണ്ട് വിക്കറ്റുകൾ!

4. ആദ്യ മത്സരത്തിൽ ജൊഫ്ര ആർച്ചർ നാലോവറിൽ 76 റൺസ് വഴങ്ങിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകർത്തിട്ടുണ്ട്.

5. സ്പെഷ്യലിസ്റ്റ് സ്പിന്നറായ വാനിന്ദു ഹസരംഗയ്ക്ക് രണ്ടാം മത്സരത്തിൽ അവസരം നൽകിയെങ്കിലും പ്രയോജനപ്പെടുത്തിയില്ല.

6. മറ്റ് ടീമുകൾ യുവതാരങ്ങളെ പരീക്ഷിച്ച് വിജയിക്കുമ്പോൾ 13കാരൻ വൈഭവ് സൂര്യവംശിയുൾപ്പടെയുള്ളവരെ റിസർവ് ബഞ്ചിൽ ഇരുത്തിയിരിക്കുകയാണ് രാജസ്ഥാൻ.

ഞായറാഴ്ച രാത്രി 7.30ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.