ആശാസമരം: ഐ.എൻ.ടി.യു.സി പിന്തുണക്കില്ലെന്ന് ആർ.ചന്ദ്രശേഖരൻ

Friday 28 March 2025 12:27 AM IST

കോട്ടയം : ആശാവർക്കർമാരുടെ സമരത്തെ ഐ.എൻ.ടി.യു.സി പിന്തുണയ്ക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. തൊഴിലാളി സംഘടനകളോട് ആലോചിക്കാതെയാണ് സമരം തുടങ്ങിയത്. ആശമാരെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായി അംഗീകരിക്കണമെന്നാണ് ഐ.എൻ.ടി.യു.സി ആവശ്യം. ഓണറേറിയം കിട്ടണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും സംഘടന സമരം നടത്തുമ്പോൾ ഓടിച്ചെന്ന് പിന്തുണയ്ക്കനാകില്ല. സമരം നടത്തുന്നത് എസ്.യു.സി.ഐ ട്രേഡ് യൂണിയനാണ്. കോൺഗ്രസിന് രാഷ്ട്രീയമായി വരുന്ന എല്ലാ വിഷയങ്ങളും ഏറ്റെടുക്കാൻ അവകാശമുണ്ട്. ഇത് ഐ.എൻ.ടി.യു.സി എന്ന സംഘടനയുടെ നിലപാടാണ്. ആർ. ചന്ദ്രശേഖരന്റെ നിലപാടല്ല. കോൺഗ്രസുകാരായ ആശാവർക്കർമാരുമായി ഐ.എൻ.ടി.യുസി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.