എന്റെ കേരളം മേള മേയ് 17 മുതൽ
Friday 28 March 2025 7:32 PM IST
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മേയ് 17 മുതൽ 23 വരെ മറൈൻഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലയുടെ വ്യവസായ മുന്നേറ്റവും നിർമിത ബുദ്ധി വളർച്ചയുടെ സ്വാധീനവും വ്യക്തമാക്കുന്ന തീമിലാണ് മേള. പെറ്റ് ഷോ, കാർഷിക വിളകളുടെ നഴ്‌സറി, സ്‌കൂൾ വിപണി, പുഷ്പ മേള, കൈത്തറി കരകൗശല മേള, അലങ്കാര മത്സ്യപ്രദർശനം, കായിക സ്റ്റാൾ തുടങ്ങിയ ഉണ്ടാകും. ചർച്ചാ ഫോറം, കലാസാംസ്‌കാരിക പരിപാടികൾ, കുടുംബശ്രീ, കെ.ടി.ഡി.സി, ജയിൽ വകുപ്പ് ഫുഡ് കോർട്ടുകളും ഉണ്ടാകും.