ട്രാൻസ്‌ജെൻഡർ ക്യാമ്പ്
Saturday 29 March 2025 12:43 AM IST
പത്തംതിട്ട : ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള സ്‌പെഷ്യൽ എന്റോൾമെന്റ് ക്യാമ്പ് ജില്ലയിൽ 31ന് രാവിലെ 10 മുതൽ ഒന്ന് വരെ നടക്കും. തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ മണ്ഡലങ്ങളുടെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നേതൃത്വത്തിൽ താലൂക്ക് ഓഫീസുകളിലാണ് ക്യാമ്പെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. ട്രാൻസ്‌ജെൻഡർ ഐ.ഡി കാർഡ് ഉള്ളവർ ഫോട്ടോ, വയസ്, വിലാസം തെളിയിക്കുന്ന രേഖ, വോട്ട് ചേർക്കേണ്ട വ്യക്തിയുടെ വീട്ടിലെ മറ്റൊരാളുടെ തിരിച്ചറിയൽ കാർഡ് നമ്പർ, അയൽവാസിയുടെ വോട്ടർ ഐ.ഡി നമ്പറോ കരുതണം.