വസ്ത്രാ ബോട്ടിക്
Saturday 29 March 2025 12:44 AM IST
പത്തനംതിട്ട : സാമൂഹ്യ വികസനത്തിലും പുരോഗമനത്തിലും സ്ത്രീകളെ സജീവ പങ്കാളികളാക്കാൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓമല്ലൂർ ചീക്കനാലിൽ ആരംഭിച്ച വസ്ത്ര ബോട്ടിക് വിജയകരമായി മുന്നോട്ട്. വത്സല ശിവദാസ്, ലാലി ജോസ് എന്നിവരാണ് സംരംഭകർ. 2024 - 2025 പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡിയോടെ അനുവദിച്ച 1.38 ലക്ഷം രൂപയാണ് ബോട്ടികിന്റെ മുതൽമുടക്ക്. ലേഡീസ് ഫാൻസി ഇനങ്ങളും എംബ്രോയ്ഡറിക്ക് ആവശ്യമായ സീക്വൻസ്, മുത്തുകൾ, നൂലുകൾ, ലെയ്സുകളും ലഭ്യമാണ്. തയ്യൽയൂണിറ്റും ഇവിടെയുണ്ട്. വസ്ത്ര നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രസിഡന്റ് ജെ. ഇന്ദിരാദേവി പറഞ്ഞു.