ബഡ്സ് സ്‌കൂളിന് സ്വന്തം വാഹനമായി 

Saturday 29 March 2025 12:51 AM IST
ബഡ്സ് സ്‌കൂൾ ആന്റ് റീഹാബിലിറ്റേഷൻ സെന്ററിന്റെ വാഹനത്തിന്റെ താക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സൗമ്യ ഏറ്റുവാങ്ങുന്നു

പെരിന്തൽമണ്ണ: പുലാമന്തോൾ പഞ്ചായത്ത് ബഡ്സ് സ്‌കൂൾ ആൻഡ് റീറീഹാബിലിറ്റേഷൻ സെന്ററിന് പുലാമന്തോൾ പഞ്ചായത്ത് പുതിയ വാഹനം വാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. പഞ്ചായത്ത് ഭരണസമിതി അംഗം ഷിനോസ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ബി. ബിനുരാജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. 17.5 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കുടുംബശ്രീ മിഷനും പുലാമന്തോൾ പഞ്ചായത്ത് പദ്ധതി വിഹിതവും കൂടി ഉൾപ്പെടുത്തിയാണ് വാഹനം വാങ്ങിയത്. അടുത്ത അദ്ധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഇതേറെ സൗകര്യപ്രദമാവും.