ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം
Saturday 29 March 2025 12:52 AM IST
വണ്ടൂർ : ചെറുകോട് ടൗണിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് വി.കെ അസ്‌ക്കർ ആമയൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ശിവശങ്കരൻ, പോരൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ, വൈസ് പ്രസിഡന്റ് ടി.പി സക്കീന, വി.മുഹമ്മദ് റാഷിദ്, പി.കെ ഭാഗ്യലക്ഷ്മി, ടി. സഫ റംഷി, പി.അൻവർ, പി. ജയ്യിദ, കെ. സാബിറ, പി. ശങ്കരനാരായണൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം. വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.