ആകാശ യാത്ര ഫ്ലാഗ് ഒഫ് ചെയ്തു

Saturday 29 March 2025 12:02 AM IST
നാദാപുരത്ത് ഭിന്നശേഷി വിദ്യാർത്ഥികളുടെ ആകാശ യാത്ര ഇ.കെ.വിജയൻ എം. എൽ.എ.ഫ്ലാഗ് ഓഫ് ചെയ്യുന്നു.

നാദാപുരം: തൂണേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തുന്ന ആകാശ യാത്ര ഇ.കെ.വിജയൻ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ 60 പേരാണ് ആകാശ യാത്രയിൽ പങ്കെടുക്കുന്നത്. സന്നദ്ധ സംഘടനകളുടെയും സുമനസുകളുടെയും പിന്തുണയോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ നാസർ (കെ.എം.സി.സി. ജനറൽ സെക്രട്ടറി കോറമംഗല, ബംഗളൂരു), വാർഡ് മെമ്പർ കണേക്കൽ അബ്ബാസ്, ട്രാവൽ ഏജന്റ് സുധീഷ്.പി എന്നിവർ പ്രസംഗിച്ചു. തൂണേരി ബി.പി.സി ടി.സജീവൻ സ്വാഗതവും ശ്രീലേഖ നന്ദിയും പറഞ്ഞു.