കോഴ്സുകളുടെ ഉദ്ഘാടനം
Saturday 29 March 2025 12:04 AM IST
അടൂർ : ലഹരിക്കെതിരെയുള്ള പോരാട്ടം ക്യാമ്പസുകളിൽ നിന്നാണ് ആരംഭിക്കേണ്ടതെന്നും യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മ ലഹരി വ്യാപനത്തിനുമുള്ള കാരണമാണെന്നും അതിനാൽ തൊഴിൽ അധിഷ്ഠിത പഠനത്തിന് മുൻഗണന നൽകണമെന്നും സംസ്ഥാന ജി എസ് ടി വിഭാഗം ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ റോഷൻ ഷാ അഭിപ്രായപ്പെട്ടു. അടൂർ സെന്റ് സിറിൾസ് കോളേജിൽ ലഹരി വിമുക്ത ക്യാമ്പസ് പ്രവർത്തനങ്ങളുടെയും തൊഴിൽ അധിഷ്ഠിത കോഴ്സുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ ഷാനവാസ് കെ.എച്ച് അനുമോദിച്ചു. പ്രിൻസിപ്പൽ ഡോ.സൂസൻ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.