രാജയോഗ സെന്ററിന് ശിലാന്യാസം

Saturday 29 March 2025 1:23 AM IST

കരുനാഗപ്പള്ളി: പ്രജപിതാ ബ്രഹ്‌മകുമാരിസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഭിമുഖ്യത്തിൽ കരുനാഗപ്പള്ളി രാജയോഗ മെഡിറ്റേഷൻ സെന്ററിന് കരുനാഗപ്പള്ളി കോട്ടവീട്ടിൽ ജംഗ്ഷന് സമീപം ശിലാന്യാസം നടത്തി. തമിഴ്നാട്, സൗത്ത് കേരള, പോണ്ടിച്ചേരി സോണൽ ഡയറക്ടർ രാജയോഗിനി ബ്രഹ്മാകുമാരി ബീന ബെഹൻജിയാണ് ശിലാന്യാസം നിർവഹിച്ചു. തുടർന്ന് ലയൺസ് ക്ലബ് ഹാളിൽ നടന്ന ശാന്തി മഹോത്സവ സമ്മേളനം അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി സൂക്ഷ്മാമൃത ചൈതന്ന്യ ഉദ്ഘാടനം ചെയ്തു. ബീന ബെഹൻജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്.കല്ലേലി ഭാഗം, തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു വിജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ഉഷ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജി ഫോട്ടോപാർക്ക്, രാജയോഗിനി ബ്രഹ്മാകുമാരി പങ്കജം ബെഹൻജി, രാജയോഗിനി ബ്രഹ്‌മകുമാരി ഉഷ ബെഹൻജി, രാജയോഗിനി ബ്രഹ്‌മകുമാരി ദിശ ബെഹൻജി, രാജയോഗിനി ബ്രഹ്മാകുമാരി മീന ബെഹൻജി, ബ്രഹ്‌മകുമാരി ജ്യോതി ബിന്ദു സിസ്റ്റർ എന്നിവർ സംസാരിച്ചു. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ സെന്ററുകളിൽ നിന്ന് അഞ്ഞൂറോളം ബ്രഹ്‌മാകുമാരീസ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.