മോഹൻലാലിനൊപ്പം ശബരിമലയിലെത്തിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്; നടപടി സ്ഥലംമാറ്റത്തിന് പിന്നാലെ
Saturday 29 March 2025 4:48 PM IST
പത്തനംതിട്ട: മോഹൻലാലിനൊപ്പം ശബരിമലയിലെത്തിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല എസ് എച്ച ഒ ആയിരുന്ന ബി സുനിൽ കൃഷ്ണനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഡി വൈ എസ് പി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മോഹൻലാലിനൊപ്പം ശബരിമലയിൽ പോകുന്നത് മറച്ചുവച്ച്, കുറേക്കാലമായി ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് സുനിൽ അനുമതി വാങ്ങിയത്. അതിനാലാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
എമ്പുരാന്റെ റിലീസിന് മുന്നോടിയായി ഈ മാസം പതിനെട്ടിനാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മല കയറിയത്. സുഹൃത്ത് കെ മാധവനും കൂടെയുണ്ടായിരുന്നു.