അവധിയിൽ പഠിക്കാം: കല, കായികം, സിനിമ...
കൊച്ചി: സ്കൂളുകൾ വേനലവധിക്ക് അടച്ചതോടെ ജില്ലയിലെ വിവിധ സാമൂഹിക സാംസ്കാരിക കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ വിവിധ പഠന ക്ലാസുകൾ ആരംഭിക്കും. കൊച്ചിൻ കലാഭവൻ, വൈ.എം.സി.എ, ചാവറ, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിലെല്ലാം ഇത്തവണ ക്ലാസുകളുണ്ട്.
കലാഭവൻ കൊച്ചിൻ
കലാഭവനിൽ മേയ് 30 വരെ നടത്തുന്ന അവധിക്കാല കലാപരിശീലന ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഡാൻസ്, ക്ലാസിക്കൽ മ്യൂസിക്, ഓർഗൺ, സിനിമാറ്റിക് ഡാൻസ്, ഓയിൽ പെയിന്റിംഗ്, ഡ്രംസ്, ചിത്രരചന, സ്പാനിഷ് ഗിത്താർ, കരാട്ടെ എന്നിവയിലാണ് പരിശീലനം. ആഴ്ചയിൽ മൂന്ന് ദിവസം (തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്ലാസ്. റെഗുലർ ക്ലാസും ഉണ്ടാകുമെന്ന് സെക്രട്ടറി കെ.എസ്. പ്രസാദ് അറിയിച്ചു. ഫോൺ: 0484235422, 7736722880, 9072354522.
ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല
ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ ചിത്രരചന, ചെസ്, വയലിൻ, ഗിറ്റാർ, മൃദംഗം, വായ്പാട്ട്, നൃത്തം, തബല, ഓർഗൺ, പുല്ലാങ്കുഴൽ, ചെണ്ട എന്നീ അവധിക്കാല ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 0484 2343791, 8078156791 വൈ.എം.സി.എ
വൈ.എം.സി.എ വേനൽക്കാല അവധിക്കാല ക്ലാസുകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. പെയിന്റിംഗ് ആൻഡ് ഡ്രോയിംഗ്, ചെസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, കിക്ക്ബോക്സിംഗ്, ബോക്സിംഗ്, റെസ്‌ലിംഗ് എന്നീ ക്ലാസുകൾ പ്രശസ്തരായ കോച്ചുകൾ നേതൃത്വം നൽകും. 17 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 7736658444
ചാവറ ഫിലിം സ്കൂൾ കൊച്ചി
ചാവറ ഫിലിം സ്കൂളിൽ വെക്കേഷൻ ബാച്ചുകൾ ഏപ്രിൽ 7 മുതൽ ആരംഭിക്കും. ആക്ടിംഗ്, എഡിറ്റിംഗ്, സിനിമാറ്റോഗ്രഫി, സ്ക്രിപ്റ്റ് റൈറ്റിംഗ് എന്നീ വിഷയങ്ങളിലാണ് അവധിക്കാല കോഴ്സുകൾ. വിദ്യാർത്ഥികൾക്കായി ഫീസിളവോടെ പ്രത്യേക ബാച്ചുകൾ ഉണ്ടാകും. ഫോൺ: 7994380464.
ക്രിക്കറ്റ് ക്യാമ്പ്
സെഞ്ച്വറി ക്രിക്കറ്റ് അക്കാഡമി 19 വയസിൽ താഴെയുള്ള ആൺ- പെൺകുട്ടികൾക്കായി നടത്തുന്ന ക്രിക്കറ്റ് പരിശീലനം ഏപ്രിൽ 4 മുതൽ 30 വരെ കലൂർ സെന്റ് അഗസ്റ്റിൻ സ്കൂൾ ഗ്രൗണ്ടിൽ. ഫോൺ: 9388600954