ലഹരി വിരുദ്ധ ജാഥ നടത്തി
Sunday 30 March 2025 12:14 AM IST
കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഥ നടത്തി. വട്ടോളി എൽ.പി.സ്കൂളിന് സമീപത്ത് കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം ഒ.വനജ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എലിയാറ ആനന്ദൻ, എ.പി.രാജീവൻ ടി. അബ്ദുൾ മജീദ്, വി.പി. വാസു, കെ.കെ.രാഘവൻ , സി.കെ.കുഞ്ഞബ്ദുള്ള ഹാജി, പി.കെ. പത്മനാഭൻ , കെ.കെ.അബ്ദുറഹ്മാൻ ഹാജി, റാഷീദ് വട്ടോളി, മിനി, ലിജി വിജയൻ.പി.പി. സ് നിത, ഷീബ, സജിത, സുധരാജൻ, റൂബിന, കോമള എന്നിവർ പ്രസംഗിച്ചു. കക്കട്ടിൽ പനയന്റെ മുക്കിൽ ജാഥ സമാപിച്ചു.