നാടകോത്സവം ഏപ്രിൽ 17 മുതൽ

Sunday 30 March 2025 12:19 AM IST
നാടകോത്സവം

വടകര: രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്ന കെ.എസ് ബിമലിൻ്റെ 10-ാം ചരമവാർഷികത്തിന്റെ ഭാഗമായി ബിമൽ സാംസ്കാരിക ഗ്രാമത്തിൽ ഏപ്രിൽ 17 മുതൽ 20 വരെ ബിമൽ നാടകോത്സവം നടക്കും. 17 ന് രാത്രി

അരുൺ ലാൽ സംവിധാനം ചെയ്യുന്ന കുഹു, 18 ന് പൊറാട്ട്, 19 ന് (അ)രണക്കടി,ഓടൻ മോക്ഷം, 20 ന് ശ്വാസം എന്നീ നാടകങ്ങളും ഉണ്ടാവും. പ്രാദേശിക കലാപ്രതിഭകൾ പങ്കെടുക്കുന്ന നാട്ടുത്സവവുമുണ്ടാവുമെന്ന് വാർത്താസമ്മേളനത്തിൽ അഡ്വ. എം സിജു, സി കെ ഷിജുകുമാർ, അഡ്വ. ഹരീഷ്, ടി.കെ സജീവൻ, മനോജ് നാച്വറൽ, കെ.എം.ഷാജി എന്നിവർ പറഞ്ഞു.