പുത്തലത്ത് രാഘവൻ അനുസ്മരണം
Sunday 30 March 2025 12:25 AM IST
മേപ്പയ്യൂർ: ജനതാ പ്രസ്ഥാനത്തിൻ്റെ നേതാവും സഹകാരിയുമായ പുത്തലത്ത് രാഘവൻ അനുസ്മരണം ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. വീട്ടുവളപ്പിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടന്നു. ചെയർമാൻ ബി.ടി സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാസ്ക്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. പി മോനിഷ, നിഷാദ് പൊന്നങ്കണ്ടി, കെ.കെ. നിഷിത, പുതിയോട്ടിൽ ബാലൻ, പി.കെ രതീഷ്, പി. ബാലകൃഷ്ണൻ കിടാവ്, കെ.എം ബാലൻ, കെ.എം പ്രമീഷ് എന്നിവർ പ്രസംഗിച്ചു. കെ. ലോഹ്യ, മിനി അശോകൻ, വി.പി മോഹനൻ, പി.പി. ബാലൻ, പി.കെ ശങ്കരൻ, പി ബാലകൃഷ്ണൻ, വിജയൻ ലാർവ്വ, ടി.ഒ. ബാലകൃഷ്ണൻ,സി രവി നേതൃത്വം നൽകി.