റെക്കാഡ് പുതുക്കി സ്വർണം
Sunday 30 March 2025 12:04 AM IST
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധ ഭീഷണി സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,085 ഡോളറിലെത്തി. കേരളത്തിൽ സ്വർണ വില പവന് 160 രൂപ ഉയർന്ന് 66,880 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 20 രൂപ ഉയർന്ന് 8,360 രൂപയിലെത്തി. ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും വൻതോതിൽ സ്വർണം വാങ്ങികൂട്ടിയതാണ് വിപണിക്ക് കരുത്ത് പകർന്നത്. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ ഏപ്രിലിൽ സ്വർണ വില പവന് 70.000 രൂപ വരെ ഉയർന്നേക്കും. ഏപ്രിൽ രണ്ട് മുതൽ ഇന്ത്യയും ചൈനയും കാനഡയും അടക്കമുള്ള രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് തീരുവ കുത്തനെ കൂട്ടുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്.