അൻപത് ശാഖകളുടെ നിറവിൽ വി സ്റ്റാർ

Sunday 30 March 2025 12:06 AM IST

തൃശൂർ: മുൻനിര ഇന്നർവെയർ, ലെഷർവെയർ ബ്രാൻഡായ വി സ്റ്റാറിന്റെ 50-ാമത് എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റ് ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു. വി സ്റ്റാർ മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേഫ് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉപയോക്താക്കൾക്ക് പ്രീമിയം ഷോപ്പിംഗ് അനുഭവം ഉറപ്പുനൽകുന്ന പുതിയ ഷോറൂമിൽ വി സ്റ്റാർ ഇന്നർവെയർ, ലെഷർവെയർ ശ്രേണിയിലെ ഏറ്റവും മികച്ചതും പുതിയതുമായ എല്ലാ കളക്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.