പിണറായി സർക്കാരിന് സ്ത്രീവിരുദ്ധ മാടമ്പി നിലപാട്: ജെബി മേത്തർ
Sunday 30 March 2025 1:32 AM IST
തിരുവനന്തപുരം; സ്ത്രീവിരുദ്ധ മാടമ്പി നിലപാടാണ് പിണറായി സർക്കാരിനുള്ളതെന്ന് മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ 48 ദിവസമായി ആശാവർക്കർമാർ നടത്തുന്ന സമരത്തിനു നേരെ ഇടതു സർക്കാർ കണ്ണടയ്ക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിനെ താഴെയിറക്കുന്നത് സ്ത്രീകളായിരിക്കും. സ്ത്രീ സമരങ്ങളെ അപമാനിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിക്കുന്നത്. ആശാവർക്കാർമാർക്കു വേണ്ടി മഹിളാകോൺഗ്രസ് സമര രംഗത്തിറങ്ങുമെന്നും സമാന ചിന്താഗതിയുള്ള സംഘടനകളെ അണിചേർക്കുമെന്നും അവർ പറഞ്ഞു. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന മഹിളാ സാഹസ് യാത്രയിൽ ആശാവർക്കർമാർ അടക്കമുള്ള സ്ത്രീകളെ സംബന്ധിക്കുന്ന വിഷയങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും ജെബി മേത്തർ പറഞ്ഞു.