പ്രതിഷേധ ധർണ
Sunday 30 March 2025 12:51 AM IST
പത്തനംതിട്ട : കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കളെ സംരക്ഷിക്കുന്ന ഇ.ഡി നിലപാടിനെതിരെ സി.പി.എം പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ല കമ്മിറ്റി അംഗം എൻ.സജികുമാർ ഉദ്ഘാടനം ചെയ്തു. കെ.അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി എം.വി.സഞ്ജു , അഡ്വ.അബ്ദുൾ മനാഫ്, എം.ജെ.രവി , അമൃതം ഗോകുലൻ , ടി.എ.രാജേന്ദ്രൻ , ടി.വി.അശോക് കുമാർ, എം.ജി.ഷമിൾകുമാർ, പി.വി.വിനോദ് , അനീഷ് വിശ്വനാഥ് , അഭിലാഷ് വിശ്വനാഥ്, സൂരജ് എസ്.പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.