46.5 കോടിയുടെ മരാമത്ത് ജോലികൾക്ക് ഭരണാനുമതി

Sunday 30 March 2025 12:12 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിർമ്മാണപ്രവൃത്തികൾക്കായി 46.5 കോടി രൂപയുടെ ഭരണാനുമതിയായി. ബേപ്പൂർ, അഴീക്കോട്, നാട്ടിക, പുനലൂർ, മാവേലിക്കര, കുന്നമംഗലം നിയോജകമണ്ഡലങ്ങളിലായി 25 റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കും 30 കോടി രൂപയുടെ ഭരണാനുമതിയാണ് ആയിട്ടുള്ളത്. തിരുവനന്തപുരം പാറശ്ശാലയിൽ ചുള്ളിയൂർ പാലത്തിന്റെ നിർമാണത്തിന് മൂന്നു കോടിയുടെ ഭരണാനുമതിയും ലഭിച്ചതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു.