ഇഷിതാ റോയി വിരമിച്ചു
Sunday 30 March 2025 12:22 AM IST
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി വിരമിച്ചു. 1991 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. പകരം ചുമതല ആർക്കും കൈമാറിയിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗത്തിൽ പുതിയ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയമിക്കും.