ഫൈബർ കട്ടമരം വിതരണം
Sunday 30 March 2025 1:26 AM IST
ചവറ: ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫൈബർ കട്ടമരം മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം അദ്ധ്യക്ഷത വഹിച്ചു. നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, നിഷ സുനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. രതീഷ്, ആർ. ജിജി, പ്രിയ ഷിനു, ബി.ഡി.ഒ പ്രേം ശങ്കർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സേതു ലക്ഷ്മി, രമ്യ വിനോദ്, പഞ്ചായത്ത് അംഗമായ മീനു ജയകുമാർ, ഫിഷറീസ് ഓഫീസർ താര എന്നിവർ സംസാരിച്ചു.