മൺചട്ടി വിതരണം
Sunday 30 March 2025 3:17 AM IST
വളാഞ്ചേരി: നഗരസഭയുടെ നേതൃത്വത്തിലുള്ള മൺചട്ടി വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.10,31,250 രൂപ വകയിരുത്തിയാണ് പദ്ധതി നടലാക്കുന്നത്.അപേക്ഷ നൽകിയ 1375 ഗുണഭോക്താക്കൾക്കും പദ്ധതി വഴി മൺചട്ടി ലഭിക്കും. നാല് തരം പച്ചക്കറി തൈകളും ഒരു ചാക്ക് പോട്ടിംഗ് മിശ്രിതവും ലഭിക്കും.കൃഷി ഓഫീസർ ഫസീല സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ശൈലജ, സദാനന്ദൻ കോട്ടീരി, കമറുദ്ധീൻ പാറക്കൽ, ഫൈസൽ അലി തങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥരായ കെ. രമേഷ്, മൻസൂർ തുടങ്ങിയവർ സംസാരിച്ചു.