കാറ്റിൽ വാഴ കൃഷി നശിച്ചു. ആയിരത്തിലേറെ വാഴകൾ ഒടിഞ്ഞു

Sunday 30 March 2025 3:29 AM IST

കാളികാവ്: വേനൽമഴയുടെ തുടക്കത്തിൽ തന്നെ മലയോരത്ത് കനത്ത നാശനഷ്ടം. കല്ലാമൂല വള്ളിപ്പൂള അൻപതേക്കർ ഭാഗത്തുണ്ടായ കാറ്റിൽ ആയിരത്തിലേറെ വാഴ നശിച്ചു. നിമിഷ നേരത്തെ കാറ്റിലാണ് വാഴകൾ ഒടിഞ്ഞുവീണത്. കല്ലാമൂലയിലെ കുന്നത്ത് ജരീർ, കരിമ്പിൽ മുഹമ്മദ് ഹാരിസ് എന്നിവരുടെ വാഴകളാണ് ഒടിഞ്ഞത്. നാലു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായിട്ടുള്ളത്. കുലച്ചതും മൂപ്പെത്താത്തതുമായ വാഴകളാണ് നശിച്ചിട്ടുള്ളത്.

കഴിഞ്ഞയാഴ്ച കരുവാരക്കുണ്ട് ഭാഗത്ത് കാറ്റിൽ ആറായിരത്തിലേറെ വാഴകളാണ് ഒടിഞ്ഞത്.

കൃഷി നാശം ഉണ്ടായ പ്രദേശം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി.രാജൻ സന്ദർശിച്ചു. നഷ്ട പരിഹാരം ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എ.പി.രാജൻ ആവശ്യപ്പെട്ടു.