പുരസ്‌കാര നിറവിൽ എൽ.എൻ.സി.പിഇ
Sunday 30 March 2025 4:15 AM IST
തിരുവനന്തപുരം: ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ കാര്യവട്ടത്തിന്
(എൽ.എൻ.സി.പി.ഇ) മുംബയ‌് വേൾഡ് എഡ്യൂക്കേഷൻ കോൺഗ്രസ് അവാർഡായ കേരള എഡ്യൂക്കേഷൻ ലീഡർഷിപ്പ് അവാർഡ് 2025 ലഭിച്ചു. വിവിധ മേഖലകളിലെ എൽ.എൻ.സി.പി.ഇയുടെ മികവ് പരിഗണിച്ചാണ് പുരസ്കാരം.
കൊച്ചിയിലെ ഹോളിഡേ ഇന്നിൽ നടന്ന വർണാഭമായ ചടങ്ങിൽ സായി ഡെപ്യൂട്ടി ഡയറക്‌ടർ പ്രേംജിത്ത് ലാൽ പി.എഫ് സായി എൽ.എൻ.സി.പി.ഇക്കായി പുരസ്കാരം ഏറ്റുവാങ്ങി. ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽസ് ഗ്രൂപ്പ് ഡയറക്‌ടർ എച്ച്.ആർ.ഡി സുഗന്ധി വിപിനാണ് പുരസ്കാരം സമ്മാനിച്ചത്. ഐ.എച്ച്.ജി ജനറൽ മാനേജർ ദിനേഷ് റായ്, വേൾഡ് സി.എസ്.ആർ ഡേ, ആൻഡ് വേൾഡ് സസ്‌റ്റൈനബിലിറ്റി ഫൗണ്ടർ ഡോ. ആർ.എൽഭാട്ട്യ എന്നിവർ സന്നിഹിതരായിരുന്നു.