അർജൻ്റീനയോടേറ്റ തോൽവി : ബ്രസീൽ കോച്ച് പുറത്ത്

Sunday 30 March 2025 4:21 AM IST

റി​യോ​ ​ഡി​ ​ജ​നീ​റോ​:​ ​ലാ​റ്റി​ന​മേ​രി​ക്ക​ൻ​ ​ഫി​ഫ​ ​ലോ​ക​ക​പ്പ് ​യോ​ഗ്യ​താ​ ​പോ​രാ​ട്ട​ത്തി​ൽ​ ​അ​ർ​ജന്റീ​ന​യോ​ടേ​റ്റ​ ​വ​മ്പ​ൻ​ ​തോ​ൽ​വി​ക്ക് ​പി​ന്നാ​ലെ​ ​കോ​ച്ച് ​ഡോ​റി​വ​ൽ​ ​ജൂ​നി​യ​റി​നെ​ ​പു​റ​ത്താ​ക്കി​ ​ബ്ര​സീ​ൽ.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​തി​ഹാ​സ​ ​താ​രം​ ​മെ​സി​യി​ല്ലാ​തെ​ ​ഇ​റ​ങ്ങി​യി​ട്ടും​ ​ഒ​ന്നി​നെ​തി​രെ​ 4​ ​ഗോ​ളു​ക​ൾ​ക്ക് ​ആ​ണ് ​അ​ർ​ജ​ന്റീ​ന​ ​ബ്ര​സീ​ലി​നെ​ ​വീ​ഴ്ത്തി​യ​ത്.​ ​ഈ​ ​മ​ത്സ​രം​ ​ക​ഴി​ഞ്ഞ് ​മൂ​ന്നാം​ ​ദി​വ​സം​ ​സോ​റി​വ​ലി​ന് ​സ്ഥാ​നം​ ​ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു.​ 2024​ ​ജ​നു​വ​രി​യി​ലാ​ണ് ​ഡോ​റി​വൽ ബ്ര​സീ​ലി​ന്റെ​ ​പ​രി​ശീ​ല​ക​ ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ത്ത​ത്. ഡോ​റി​വ​ലി​ന്റെ​ ​കീ​ഴി​ൽ​ ​ക​ളി​ച്ച​ 16​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ 7​ ​എ​ണ്ണ​ത്തി​ൽ​ ​മാ​ത്ര​മേ​ ​ബ്ര​സീ​ലി​ന് ​ജ​യി​ക്കാ​നാ​യു​ള്ളൂ.​ 7​ ​എ​ണ്ണം​ ​സ​മ​നി​ല​യാ​യി.​ ​ര​ണ്ടെ​ണ്ണ​ത്തി​ൽ​ ​തോ​റ്റു.​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ജ​യ​ത്തോ​ടെ​യാ​ണ് ​ഡോ​റി​വ​ൽ​ ​ബ്ര​സീ​ലി​ന്റെ​ ​കോ​ച്ചാ​യു​ള്ള​ ​ക​രി​യ​ർ​ ​ആ​രം​ഭി​ച്ച​തെ​ങ്കി​ലും​ ​പി​ന്നീ​ട് ​കാ​ര്യ​ങ്ങ​ൾ​ ​അ​ത്ര​ ​പ​ന്തി​യാ​യി​ല്ല.​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​പോ​രാ​ട്ട​ത്തി​ൽ​ ​ബ്ര​സീ​ൽ​ ​ക്വാ​ർ​ട്ട​റി​ൽ​ ​പു​റ​ത്താ​യി.

നാ​ലാ​മ​ത് ലാ​റ്റി​ന​മേ​രി​ക്ക​ൻ​ ​ലോ​ക​ക​പ്പ് ​യോ​ഗ്യ​താ​ ​പോ​രാ​ട്ട​ത്തി​ൽ​ 4​-ാം​ ​സ്ഥാ​ന​ത്ത് ​ആ​ണ് ​ബ്ര​സീ​ൽ.​ 5​ ​ത​വ​ണ​ ​ചാ​മ്പ്യ​ൻ​മാ​രാ​യി​ട്ടു​ള്ള​ ​ടീ​മി​ന് ​ഇത്തവണ ലോ​ക​ക​പ്പ് ​യോ​ഗ്യ​ത​ ​ഉ​റ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. ജൂ​ൺ​ 4​ ​ന് ​ഇ​ക്വ​ഡോ​റി​നെ​തി​രെ​യാ​ണ് ​ബ്ര​സീ​ലി​ന്റെ​ ​അ​ടു​ത്ത​ ​മ​ത്സ​രം.​ ​അ​തി​ന് ​മു​ൻ​പ് ​പു​തി​യ​ ​പ​രി​ശീ​ല​ക​ൻ​ ​ചു​മ​ത​ല​യേ​റ്റെ​ടു​ക്കും.​ ​സ്പാ​നി​ഷ് ​സൂ​പ്പ​ർ​ ​ക്ല​ബ് ​റ​യ​ൽ​ ​മാ​ഡ്രി​ഡി​ന്റെ​ ​പ​രി​ശീ​ല​ക​ൻ​ ​കാ​ർ​ലോ​ ​ആ​ൻ​സ​ലോ​ട്ടി​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​പ്ര​മു​ഖ​രെ​ ​ബ്ര​സീ​ൽ​ ​ഫു​ട്ബോ​ൾ​ ​ഫെ​ഡ​റേ​ഷ​ൻ​ ​പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.