പാചകപ്പുര ഉദ്ഘാടനം
Monday 31 March 2025 12:01 AM IST
ചിറ്റൂർ: കുറ്റിപ്പളളം പാറക്കാൽ എ.എം.എ.എൽ.പി സ്‌കൂളിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പാചകപ്പുര കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി.മുരുദാസ് ഉദ്ഘാടനം ചെയ്തു. നല്ലേപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സതീഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം മിനി മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സതീഷ് കുമാർ, പഞ്ചായത്ത് അംഗം എം.പങ്കജം, എ.ഇ.ഒ പി.അബ്ദുൾ ഖാദർ, നൂൺമിൽ ഓഫിസർ വി.സിന്ധു, കണക്കമ്പാറ ബാബു , പി.ടി.എ പ്രസിഡന്റ് എസ്.സജിത, സ്‌കൂൾ മാനേജർ സക്കീർ ഹുസൈൻ, പ്രധാനാദ്ധ്യാപിക ബി.ആർഷ, അദ്ധ്യാപകൻ സി.എൻ.നവീൻ എന്നിവർ സംസാരിച്ചു.