ജോസ് ആലപ്പാട്ട് നിര്യാതനായി

Monday 31 March 2025 12:00 AM IST
ജോസ് ആലപ്പാട്ട്

കൊച്ചി: ആലപ്പാട്ട് ജുവലറി ഗ്രൂപ്പ് മാനേജിംഗ് പാ‌ർട്ണർ എറണാകുളം ദിവാൻസ് റോഡ് ആലപ്പാട്ട് പാലത്തിങ്കൽ വീട്ടിൽ ജോസ് ആലപ്പാട്ട് (76)നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.എറണാകുളത്തെ ഹൗസ് ഒഫ് ആലപ്പാട്ട് ജുവലറിയുടെയും കോട്ടയത്തെ ആലപ്പാട്ട് ജുവലറിയുടെയും മാനേജിംഗ് പാർട്ണറായ അദ്ദേഹം പി.ടി. ആന്റണി ആൻഡ് സൺസ് ആലപ്പാട്ട് ജുവലറി ഗ്രൂപ്പിന്റെ സ്ഥാപകൻ പരേതനായ പി.ടി. ആന്റണിയുടെയും പരേതയായ മേരി ആന്റണിയുടെയും മകനാണ്.ഭാര്യ:റീത്ത ജോസ് (മാള അമ്പഴക്കാട് പാനിംകുളം കുടുംബാംഗം). മക്കൾ: റോസ് മേരി പ്രശാന്ത്,അന്നു ഇട്ടൂപ്പ്,ആന്റണി ജോസ് ആലപ്പാട്ട്. മരുമക്കൾ:ഡോ.പ്രശാന്ത് വർക്കി(പൊയ്യ),ഇട്ടൂപ്പ് ആലപ്പാട്ട് (കാട്ടൂ‌ർ),മേരി കാതറിൻ (യു.എസ്.എ).