എം.പിമാരെ ബഹിഷ്കരിക്കും

Monday 31 March 2025 1:34 AM IST

കൊ​ച്ചി​:​ ​വ​ഖ​ഫ് ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ​ ​മു​ന​മ്പം​ ​നി​വാ​സി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കാ​ത്ത​ ​എം.​പി​മാ​രെ​ ​ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് ​ക്രൈ​സ്ത​വ​ ​സ​ഭ​ക​ളു​ടെ​ ​കൂ​ട്ടാ​യ്മ​യാ​യ​ ​ആ​ക​ട്‌​സ് ​നേ​തൃ​യോ​ഗം​ ​പ​റ​ഞ്ഞു.​ ​മു​ന​മ്പ​ത്ത് ​വ​ന്ന് ​ഒ​ളി​ഞ്ഞും​ ​തെ​ളി​ഞ്ഞും​ ​പി​ന്തു​ണ​ച്ച​വ​ർ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​സ്വീ​ക​രി​ക്കു​ന്ന​ ​നി​ല​പാ​ടി​ന് ​അ​നു​സ​രി​ച്ചാ​യി​രി​ക്കും​ ​അ​വ​രോ​ടു​ള്ള​ ​ക്രൈ​സ്ത​വ​ ​സ​മൂ​ഹ​ത്തി​ന്റെ​യും​ ​സ​മീ​പ​നം.​ ​യോ​ഗ​ത്തി​ൽ​ ​ആ​ക​ട്‌​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജോ​ർ​ജ് ​സെ​ബാ​സ്റ്റ്യ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഷെ​വ.​വി.​ ​സി.​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​കു​രു​വി​ള​ ​മാ​ത്യൂ​സ്,​ ​അ​ഡ്വ.​ ​ചാ​ർ​ളി​ ​പോ​ൾ,​ ​സാ​ജ​ൻ​ ​വേ​ളൂ​ർ,​ ​പ്രൊ​ഫ.​ ​ഷേ​ർ​ളി​ ​സ്റ്റു​വാ​ർ​ട്ട്,​ ​ഡെ​ന്നി​സ് ​ജേ​ക്ക​ബ്,​ ​​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.