ദാരുശില്പ പ്രതിഷ്ഠ നടത്തി

Monday 31 March 2025 12:25 AM IST

അടൂർ : അടൂർ വടക്കടത്തുകാവ് ദേവീക്ഷേത്രത്തിലെ ഭദ്രകാളി ദാരുശില്പ പ്രതിഷ്ഠ നടന്നു. പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഉഷഃപൂജ, വിദ്യേശ്വര കലശപ്രോക്ഷണം, പ്രസാദശുദ്ധി, പ്രസാദപ്രതിഷ്ഠ, പീഠപ്രതിഷ്ഠ, മരപ്പാണി, വിഗ്രഹങ്ങൾ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കൽ, പ്രതിഷ്ഠ, അഷ്ടബന്ധലേപനം, ചാന്താട്ടം, കുംഭേശകലശാഭിഷേകം, നിദ്രാകലശാഭിഷേകം, ജീവകലശാഭിഷേകം, ജീവാവാഹന കലശാഭിഷേകം,ഉച്ചപൂജ തുടങ്ങിയ ചടങ്ങുകൾ നടന്നു . ഉച്ചയ്ക്ക് സമൂഹസദ്യയും വൈകിട്ട് ദീപാരാധനയ്ക്കും ദീപക്കാഴ്ചയ്ക്കും ആകാശദീപക്കാഴ്ചയ്ക്കും അത്താഴപൂജയ്ക്കും ശേഷം ഭജൻ ഭക്തിഘോഷ ലഹരിയും നടന്നു.