ഡേവിഡ് കറ്റാല കൊച്ചിയിൽ
Monday 31 March 2025 12:18 AM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ ഡേവിഡ് കറ്റാല കൊച്ചിയിൽ എത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഊഷ്മള സ്വീകരണം നൽകി. നാല് ദിവസം മുമ്പാണ് കറ്റാലയെ മുഖ്യപരിശീലകനായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്. മോശം പ്രകടനത്തെ തുടർന്ന് ഐ.എസ്.എൽ സീസണിന്റെ പകുതിയിൽ മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറെയെ പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് യുറോപ്യൻ ഫുട്‌ബാളിലെ അനുഭവ സമ്പത്തുമായി കറ്റാലയുടെ വരവ്. അടുത്ത മാസം നടക്കുന്ന സൂപ്പർ കപ്പാണ് കറ്റാലെയ്‌ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി.