കവിതാവതരണവും പുസ്തക ചർച്ചയും ഏപ്രിൽ അഞ്ചിന് 

Monday 31 March 2025 1:55 AM IST

മലപ്പുറം:രശ്മി ഫിലിം സൊസൈറ്റിയുടെയും മലപ്പുറം സഹൃദയ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ എൻ.ജി.ഒ. യൂണിയൻ ഓഡിറ്റോറിയത്തിൽ ഏപ്രിൽ അഞ്ചിന് വൈകിട്ട് മൂന്നിന് കവിതാവതരണവും പുസ്തകചർച്ചയും നടക്കും. അനിൽ കെ. കുറുപ്പൻ രചിച്ച സ്‌പെയർ പാർട്സ് എന്ന കവിതാസമാഹാരചർച്ച ഡോ. എസ്. സഞ്ജയ് ഉദ്ഘാടനം ചെയ്യും. ഡോ.എസ്. ഗോപു, ജി.കെ. രാം മോഹൻ എന്നിവർ സംസാരിക്കും. പ്രസിഡന്റ് മണമ്പൂർ രാജൻബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. വി.എം. സുരേഷ് കുമാർ,ഹനീഫ് രാജാജി ,എൻ.വി. മുഹമ്മദാലി, നൗഷാദ് മാ(മ്പ, ഉസ്മാൻ ഇരുമ്പുഴി, കെ. ശശികുമാർ എന്നിവർ സംസാരിച്ചു.