മിനി പിക്കപ്പ് വാൻ   വീടിന്റെ ഗേറ്റ് തകർത്ത് മുറ്റത്തേക്ക് ഇടിച്ചുകയറി

Monday 31 March 2025 1:56 AM IST

വണ്ടൂർ : നിയന്ത്രണം വിട്ട മിനി പിക്കപ്പ് വാൻ വീടിന്റെ ഗേറ്റ് തകർത്തു മുറ്റത്തേക്ക് ഇടിച്ചു കയറി. ആ സമയം മുറ്റത്തുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് . വണ്ടൂർ വാണിയമ്പലം വൈക്കോലങ്ങാടിയിലാണ് രാവിലെ പത്തോടെ അപകടം നടന്നത്. പാൽ പാക്കറ്റുകളുമായി പോവുകയായിരുന്ന മിനിവാനാണ് കൂനാരി അബ്ദുൽ മജീദിന്റെ വീട്ടിലേക്ക് ഇടിച്ചു കയറിയത്. അബ്ദുൽ മജീദിന്റെ മക്കളായ സുനീറിന്റെയും സമീറിന്റെയും നാലു മക്കൾ ഈ സമയം മുറ്റത്തുണ്ടായിരുന്നു. രണ്ടുപേർ ഗേറ്റിനു മുൻവശത്തായിരുന്നു. മറ്റു രണ്ടുപേർ വരാന്തയിൽ ഉണ്ടായിരുന്നു. ഇതിനു തൊട്ടുമുമ്പാണ് മുറ്റം വൃത്തിയാക്കുകയായിരുന്ന അബ്ദുൽ മജീദിന്റെ ഭാര്യ സുഹറ അകത്തേക്ക് കയറിപ്പോയത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഗേറ്റും മതിലും പൂർണമായും തകർന്നു.