നെടുവ അയ്യപ്പൻകാവ് ശാസ്താ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായി

Monday 31 March 2025 1:57 AM IST

പരപ്പനങ്ങാടി :പരപ്പനാട് നെടുവ അയ്യപ്പൻകാവ് ശാസ്താ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങ് അവസാനിച്ചു .ഞായറാഴ്ച രാവിലെ 9.10 മുതൽ 11.25 വരെയുള്ള മുഹൂർത്തത്തിൽ എടവം രാശിയിലാണ് പുനഃപ്രതിഷ്ഠ നടന്നത് .ച ടങ്ങിന് നൂറുകണക്കിന് ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചു .പുതുതായി പണി കഴിപ്പിച്ച ശ്രീകോവിലിനുള്ളിൽ മൂന്നു ദേവന്മാരെയും രണ്ടു ഉപ ദേവന്മാരെയും കുടിയിരുത്തിയ ശേഷം ക്ഷേത്രം തന്ത്രി എളമ്പുലാക്കാട്ടു ആനന്ദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നേരത്തെ സ്ഥാപിച്ചിരുന്ന താഴികക്കുടങ്ങളിൽ അഭിഷേകവും നിർവഹിച്ചു. ഉച്ചപൂജയോടെ നടയടച്ചു. ഇതോടെ കഴിഞ്ഞ നാലു ദിവസമായി ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന പുനഃപ്രതിഷ്ഠ ചടങ്ങുകൾ അവസാനിച്ചു .തുടർന്നു സമൂഹസദ്യയും നടന്നു