കോട്ടക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവം ഇന്ന് സമാപിക്കും

Monday 31 March 2025 1:58 AM IST

കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാല വിശ്വംഭരക്ഷേത്ര ഉൽസവം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ സാധാരണ ചടങ്ങുകൾക്കൊപ്പം എഴുന്നെള്ളിപ്പ്, നാദസ്വരം, പാഠകം, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, സന്ധ്യാവേല എന്നിവക്ക് പുറമെ വൈകുന്നേരം 7 മണിക്ക് അഭിഷേക് രഘു റാം, ബാംഗ്ലൂർ അർജ്ജുൻകുമാർ, എന്നിവരുടെ നേതൃത്വത്തിൽ സംഗീതക്കച്ചേരി, രാത്രി 10 മണിക്ക് മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും സംഘവും നേതൃത്വം നൽകുന്ന തായമ്പക, കേളി, കൊമ്പ് പറ്റ്, കുഴൽപറ്റ് എന്നിവയുമുണ്ട്. ഇന്നലെ രാവിലെ പത്മശ്രീ പെരുവനം കുട്ടൻമാരാരും സംഘത്തിന്റെയും സ്‌പെഷ്യൽ മേളം, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, വൈകുന്നേരം ശ്രീമതി രമാ വൈദ്യനാഥന്റെ ഭരതനാട്യം, പനാവൂർ ശ്രീഹരിയുടെ തായമ്പക ,ബാണയുദ്ധം, സീതാസ്വയംവരം, ദുര്യോധനവധം എന്നീ കഥകളിയുമുണ്ടായി.