കൊച്ചി: ഭാരതീയ വിദ്യാഭവന്റെയും സ്പിക്മാകെയുടെയും ആഭിമുഖ്യത്തിൽ ഭവൻസ് എരൂരിൽ കലാ ശില്പശാല സമാപിച്ചു. ഭാരതീയ സംസ്കാരവും കലകളും അടുത്ത തലമുറയിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. വിദുഷി ചൈത്ര സായിറാം (കർണാടക സംഗീതം), അംജാദ് അലിഖാൻ (ഹിന്ദുസ്ഥാനി സംഗീതം), സോനം ചൗഹാൻ (കഥക്), സിദ്ധി വൈകാർ (ഒഡീസി), രശ്മി ചൊവ്വല്ലൂർ (കുച്ചിപ്പുടി), കെ.ആർ. ബാബു (മ്യൂറൽ പെയിന്റിംഗ്), ചെല്ലം മെയ്യാർ (ക്ലേ മോഡലിംഗ്), അവ്‌ദേഷ് കുമാർ കർണ് (മധുബനി പെയിന്റിംഗ്) എന്നിവർ ശില്പശാല നയിച്ചു. നാനൂറോളം കുട്ടികൾ പങ്കെടുത്തു. ഭാരതീയ വിദ്യാഭവനിലെ ശങ്കരനാരായണൻ, വെങ്കിട്ടരാമൻ എന്നിവർ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.