'പേന ബോക്സ്' പദ്ധതി

Tuesday 01 April 2025 12:23 AM IST
കൊച്ചി കോർപ്പറേഷനിലെ സ്കൂളുകളിലെക്കുള്ള പെൻ ബോക്സിന്റെ വിതരണോദ്ഘാടനം കുന്നുംപുറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മേയർ എം. അനിൽകുമാർ നിർവഹിക്കുന്നു

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ 46 സർക്കാർ സ്കൂളുകളിൽ പേന ബോക്സുകൾ സ്ഥാപിക്കുന്ന 10 ലക്ഷം രൂപയുടെ പദ്ധതി ആരംഭിച്ചു. ബോക്സുകളുടെ വിതരണോദ്ഘാടനം കുന്നംപുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു. പേനകളുടെ പരിപാലനവും റീസൈക്ലിംഗുമാണ് ലക്ഷ്യം.

ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ വി.എ. ശ്രീജിത്ത്, സി.എ. ഷക്കീർ, സി.ഡി. വത്സലകുമാരി, മാലിനി കുറുപ്പ്, കൗൺസിലർമാരായ അംബിക സുദർശൻ, ജോർജ് നാനാട്ട്, കെ.പി. ലതിക, ബിന്ദു മണി, ബാസ്റ്റിൻ ബാബു, ഷീബ ഡെറോം, ശാന്ത വിജയൻ എന്നിവർ സംസാരിച്ചു.