മജീഷ്യൻസ് അസോ. സംസ്ഥാന സമ്മേളനം
Tuesday 01 April 2025 12:42 AM IST
കൊച്ചി: ഓൾ കേരള പ്രൊഫഷണൽ മജീഷ്യൻസ് അസോസിയേഷൻ പ്രഥമ വാർഷികവും സംസ്ഥാന സമ്മേളനവും മുൻ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജെ. ബഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.ജോൺ മാമ്പിള്ളി അദ്ധ്യക്ഷനായി. സെക്രട്ടറി ഹരിദാസ് തെക്കെയിൽ, പ്രവീൺ കലാഭവൻ, മാർട്ടിൻ കെ. മാത്യു, ഉമ്മൻ ജെ. മേദാരം, ഫാ. ജോൺ സി. എബ്രാഹം എന്നിവർ പ്രസംഗിച്ചു. നൂറോളം മാന്ത്രികരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ മാജിക് മത്സരം, മുതിർന്ന മാന്ത്രികരെ ആദരിക്കൽ, തിരിച്ചറിയൽ കാർഡ് വിതരണം, പഠന ക്ലാസുകൾ, മാന്ത്രിക പ്രകടനങ്ങൾ എന്നിവ നടന്നു.