കെ.സി.വൈ.എം ലാറ്റിൻ അസംബ്ലി
Tuesday 01 April 2025 12:52 AM IST
കൊച്ചി: കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയുടെ വാർഷിക അസംബ്ലി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷനായി. ഡയറക്ടർ ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി ഡയറക്ടറുമായ ഫാ. തോമസ് തറയിൽ, കെ.ആർ.എൽ.സി.ബി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.എൽ.സി.എൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെ.സി.വൈ.എം. ഡയറക്ടർ ഫാ. ഡിറ്റോ കൂള, സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ രംഗത്തിറങ്ങാൻ സമ്മേളനം യുവാക്കളെ ആഹ്വാനം ചെയ്‌തു.