കടക്കെണി വിമോചന മുന്നണി രൂപീകരിച്ചു

Tuesday 01 April 2025 12:02 AM IST
കക്കോടി പഞ്ചായത്ത്‌ കടക്കെണി വിമോചന മുന്നണി യോഗം അരൂഷ് കാരായി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : കക്കോടി പഞ്ചായത്ത്‌ കടക്കെണി (കെ.വി.എം) വിമോചന മുന്നണി രൂപീകരിച്ചു. സംസ്ഥാന ജനറൽ കൺവീനർ അരൂഷ് കാരായി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നും കടമില്ലാത്ത ഒരു ജനതയെ വാർത്തെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മിഥുൻ കെ.സി അദ്ധ്യക്ഷത വഹിച്ചു. എൻ.വി കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തി.

ബിപിൻ പി, കെ.പി.കെ കാരശ്ശേരി, ഗോപാലൻ മണ്ടോപ്പാറ, മോഹൻദാസ് മാമ്പറ്റ എന്നിവർ പ്രസംഗിച്ചു. കക്കോടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി മിഥുൻ കെ. സി (പ്രസിഡന്റ് ), പ്രതീഷ് കുമാർ (സെക്രട്ടറി ), രഞ്ജിത്ത് എം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.