ബാലുശ്ശേരി മണ്ഡലം പട്ടയ അസംബ്ലി
Tuesday 01 April 2025 12:04 AM IST
ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി കെ.എം സച്ചിൻ ദേവ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. കാന്തലാട്, കോട്ടൂർ, കൂരാച്ചുണ്ട്, ഉള്ളിയേരി, അത്തോളി, നടുവണ്ണൂർ തുടങ്ങിയ വില്ലേജുകളിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തീരുമാനമായി. ഭൂരേഖ തഹസിൽദാർ സി. സുബൈർ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ. കെ. അമ്മദ്, രൂപലേഖ കൊമ്പിലാട്, വി. എം. കുട്ടികൃഷ്ണൻ, സി. അജിത, ടി. പി ദാമോദരൻ, സി. എച്ച്. സുരേഷ്, ഇന്ദിര ഏറാടിയിൽ, വില്ലേജ് ഓഫീസർമാർ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.