ഇഫ്താർ സംഗമവും യാത്രയയപ്പും
Tuesday 01 April 2025 12:08 AM IST
കുറ്റ്യാടി: കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ജി.കെ.വരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.എം. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ദിനേശ്, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി രാഹുൽ ചാലിൽ , കെ. ഹാരിസ്, പി.എം. ഷിജിത്ത് വി.വിജേഷ്, മനോജ് കൈവേലി, കെ. ജൂബേഷ്, പി.പി. ദിനേശൻ, ഇ. ഉഷ, ടി.വി. രാഹുൽ, കെ. സാജിദ്, ഹാരിസ് വടക്കയിൽ, അഖിൽ ഹരികൃഷ്ണൻ, സുധി അരൂർ,പി. പി. സലിൽ രാജ്, വി.എം. കൃഷ്ണ കുമാരി, വി.എം. സുജാത തുടങ്ങിയവർ പ്രസംഗിച്ചു.