' മികവ് ' പഠനോത്സവം

Tuesday 01 April 2025 12:10 AM IST
ബാലുശ്ശേരി എ.എം.എൽ.പി.സ്ക്കൂൾ പഠനോത്സവം വാർഡ് മെമ്പർ ഹരീഷ് നന്ദനം ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി എ. എം. എൽ. പി സ്കൂളിൽ 2024 -25 അദ്ധ്യയന വർഷത്തെ പഠനോത്സവം' മികവ്' ഗ്രാമ

പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം ഉദ്ഘാടനം ചെയ്തു. പി .ടി .എ പ്രസിഡന്റ് കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി. ആർ. സി. ട്രെയിനർ ബിജിന പദ്ധതി വിശദീകരിച്ചു. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കഥ, കവിത, പാട്ട്, ചിത്രീകരണം, സംഭാഷണം , പരീക്ഷണം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പഠനോത്പന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. കുട്ടികളും രക്ഷിതാക്കളുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. സിജി രജിൽ കുമാർ സ്വാഗതവും എസ്. ആർ. ജി. കൺവീനർ സി. മിസ്ന നന്ദിയും പറഞ്ഞു.