പി രാഘവൻ മാസ്റ്റർ അനുസ്മരണം
Tuesday 01 April 2025 12:02 AM IST
വടകര: കോൺഗ്രസ് നേതാവ് പി.രാഘവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷിക ദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെ .പി .സി.സി അംഗം അഡ്വ.ഐ. മൂസ ഉദ്ഘാടനം ചെയ്തു. സംഘ പരിവാറിന് അപ്രിയമായ കാര്യങ്ങൾ സിനിമയിൽ ആവിഷ്കരിച്ചതോടെ അത്തരം സീനുകൾ വെട്ടിമാറ്റുന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് സെക്രട്ടറി കെ.പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. അച്ചുതൻ പുതിയെടുത്ത് , കോട്ടയിൽ രാധാകൃഷ്ണൻ , പി.അശോകൻ, പറമ്പത്ത് പ്രഭാകരൻ , സി കെ വിശ്വനാഥൻ, ബാബു ബാലവാടി, പ്രദീപ് ചോമ്പാല, എ ടി മഹേഷ്, എൻ. ധനേഷ്, പുരുഷു രാമത്ത്, പി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.